വടകര: കുട്ടോത്ത് വട്ടമ്പത്ത് താഴെകുനിയില്‍ ഗോപി (65) അന്തരിച്ചു. പീടിക തൊഴിലാളി യൂണിയന്‍ (സിഐടിയു) വടകര
ഏരിയ കമ്മിറ്റി അംഗം ആയിരുന്നു. അച്ഛന്‍: പരേതനായ പൈതല്‍ നായര്‍. അമ്മ: പരേതയായ ജാനു അമ്മ. ഭാര്യ: പ്രേമി (ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ വടകര ഏരിയ പ്രസിഡന്റ്, സിപിഎം കുട്ടോത്ത് ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍). മക്കള്‍: പ്രജിഷ (റിലയന്‍സ് ഇന്‍ഷുറന്‍സ്), പ്രിന്‍ഷ (മാലൂര്‍ ഗവ. എച്ച്എസ്എസ്). മരുമക്കള്‍: രാഗേഷ് (കുറുന്തോടി), സത്യാനന്ത് (കണ്ണൂര്‍). സഹോദരങ്ങള്‍: നാരായണന്‍, പരേതനായ ബാലകൃഷ്ണന്‍.

