സമ്മര്‍ ക്യാമ്പ് ആരംഭിച്ചു. വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ അശോകന്‍ വര്‍ണ്ണ ചിറകുകള്‍ എന്ന പേരിലുള്ള സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ജിജിത്ത് കൃഷ്ണ കുമാര്‍.പി സ്വാഗതം ആശംസിച്ച് സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് നിധിന്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു. വനിതാ വേദി പ്രസിഡന്റ് ശ്രീമതി ലക്ഷ്മി പി.സി, പ്രണവം ട്രസ്റ്റ് സെക്രട്ടറി ലിനീഷ് ഏ.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ക്യാമ്പിന് നേതൃത്വം നല്‍കുന്ന അനഘ കെ.പി പ്രോഗ്രാം പ്ലാന്‍ വിശദീകരിച്ചു. പ്രണവം ക്ലബ്ബ് സെക്രട്ടറി ഷാജി പി.സി നന്ദി പറഞ്ഞു. . ക്യാമ്പ് മെയ് 20 വരെ നീണ്ടുനില്‍ക്കും.