കോഴിക്കോട്: എല്ലാ മേഖലയും തകര്‍ന്ന് തരിപ്പണമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി ദുര്‍ഭരണത്തിനെതിരെ
കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമര പരമ്പര അഴിച്ച് വിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി വിജയന്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍
നടന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍
അഡ്വ.കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എംപി, കെപിസിസി സെക്രട്ടറി കെ.ജയന്ത്, പി.എം.നിയാസ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു, യുഡിഎഫ് ചെയര്‍മാന്‍ കെ.ബാലനാരയണന്‍, യുത്ത് കോണ്‍ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണന്‍, കെ.എം. അഭിജിത്ത്, ഡിസിസി സെക്രട്ടറിമാരായ പി.എം.അബ്ദറഹ്‌മാന്‍ രാജേഷ് കീഴരിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച
മാര്‍ച്ചിന് സിസിസി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും നേതൃത്വം നല്‍കി. മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ ഗെയിറ്റില്‍
വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമാധാനപരമായി കുത്തിയിരിക്കുകയായിരുന്നു.