പ്രവൃത്തി അതിവേഗത്തില്‍ പുരോഗമിക്കുന്നു. 2025 ഡിസംബറോടെ പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യം വെച്ചാണ് പ്രവൃത്തി മുന്നോട്ടു നീങ്ങുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായ പരിഹാരം ഏതാനും ഭൂവുടമകള്‍ക്ക് മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളൂ. ധനകാര്യ, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ സമയബന്ധിതമായ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ അതിവേഗത്തിലാണ്
കുറ്റ്യാടി ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. മെയ്മാസം തന്നെ നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കും. പ്രവൃത്തിക്കാവശ്യമായ പൈലുകള്‍ സംഭരിച്ചുവരികയാണ്. ബൈപ്പാസ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ, പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ മോഹന്‍ദാസ്, പദ്ധതിയുടെ കരാറുകാരായ ബാബ് കണ്‍സ്ട്രക്ഷന്‍ പ്രതിനിധികള്‍, ആര്‍ബിഡിസി കെ എന്‍ജിനീയര്‍ അതുല്‍, ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം തഹസില്‍ദാര്‍ ഉഷാ.പി, വാര്‍ഡ് മെമ്പര്‍ ഹാഷിം, റൈറ്റ്‌സ് പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.