വടകര: വില്യാപ്പള്ളി-ചേലക്കാട് റോഡ് ആധുനിക രീതിയില്‍ വികസിപ്പിക്കുന്നതിന് ഉടമകളുടെ സമ്മതപത്രത്തിനായി എട്ടിന്
ബഹുജന യാത്ര സംഘടിപ്പിക്കുമെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീതി 12 മീറ്ററാക്കിയാണ് റോഡ് വികസനം. വടകര നഗരത്തില്‍ നിന്ന് ചേലക്കാട് വരെ 15.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ 12.8 കിലോമീറ്ററില്‍ ആദ്യഘട്ട വികസനം നടത്താനാണ് നിശ്ചയിച്ചതെങ്കിലും ഇനിയും സ്ഥലം ഉടമകളുടെ സമ്മതപത്രം കിട്ടാനുണ്ട്. ഇത് നേടിയെടുക്കുന്നതിനു വേണ്ടിയാണ് എട്ടിന്റെ ബഹുജന യാത്ര. അന്ന് വൈകുന്നേരം മൂന്നിന് തണ്ണീര്‍പന്തലില്‍ നിന്ന് വില്യാപ്പള്ളിയിലേക്കുള്ള യാത്ര ഇ.കെ.വിജയന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യും.
താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ചേലക്കാട് റോഡ് വികസനത്തിലെ അനിശ്ചിതത്വം ഉടന്‍
നീക്കേണ്ടതുണ്ട്. നാഷണല്‍ ഹൈവേയെയും സംസ്ഥാനപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വടകരയില്‍ നിന്നു എത്തിച്ചേരുന്നതിന് ഏറ്റവും എളുപ്പത്തിലുള്ളതുമായ പ്രധാനപ്പെട്ട ഈ റോഡ് വര്‍ഷങ്ങളായി കുണ്ടും കുഴിയുമടച്ചാണ് ഗതാഗത യോഗ്യമാക്കി വരുന്നത്. ഈ റോഡില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള അനുബന്ധ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചുകഴിഞ്ഞതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ചൂണ്ടിക്കാട്ടി.
എണ്‍പത് ശതമാനം പേരും സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്. 77.21 കോടി രൂപ ചെലവിലാണ് നിര്‍മാണം. സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ ചെയ്യുകയും പ്രവൃത്തിയുടെ കരാര്‍ ഉടന്‍
നടപ്പിലാക്കുകയും ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു. അക്ലോത്ത് നട പാലം മുതല്‍ ചേലക്കാട് വരെയാണ് ആദ്യഘട്ടപ്രവൃത്തി ടെണ്ടറാവുന്നത്. റോഡ് വികസനത്തിന്റ ഭാഗമായി മതില്‍ പൊളിക്കുന്ന പക്ഷം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുനര്‍നിര്‍മ്മിക്കുന്നതിനും ജീവനോപാധികള്‍ക്ക് തകരാര്‍ സംഭവിക്കുന്നപക്ഷം ആയത് പുനരുദ്ധരിക്കുന്നതിനുമുള്ള ഘടകങ്ങള്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ്ഡിആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചും ബിഎംബിസി രീതിയിലുമാണ് റോഡ് നിര്‍മാണം നടക്കുക.
സര്‍ക്കാരില്‍ നിന്നു ടെണ്ടര്‍ അംഗീകാരം കിട്ടിയാല്‍ ഉടനെ പ്രവൃത്തി ആരംഭിക്കും. കുറ്റ്യാടി, നാദാപുരം നിയോജക
മണ്ഡലങ്ങളിലെ ബഹുഭൂരിപക്ഷം ഭൂവുടമകള്‍ പദ്ധതിക്കായി സമ്മതപത്രം നല്‍കി കഴിഞ്ഞിട്ടുണ്ട്. വടകര മണ്ഡലത്തിലെ നടപടി ക്രമങ്ങളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. പദ്ധതി പൂര്‍ത്തീകരണത്തിനായി എല്ലാ ഭൂവുടമകളും സഹകരിക്കണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ബിജുള (വില്യാപ്പള്ളി), എന്‍.അബ്ദുള്‍ഹമീദ് (ആയഞ്ചേരി), ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം.വിമല, കെ.നവാസ്, സി എച്ച് ഇബ്രാഹിം, മുണ്ടോളി രവി, അരീക്കല്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ചേലക്കാട് റോഡ് വികസനത്തിലെ അനിശ്ചിതത്വം ഉടന്‍

എണ്‍പത് ശതമാനം പേരും സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്. 77.21 കോടി രൂപ ചെലവിലാണ് നിര്‍മാണം. സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ ചെയ്യുകയും പ്രവൃത്തിയുടെ കരാര്‍ ഉടന്‍

സര്‍ക്കാരില്‍ നിന്നു ടെണ്ടര്‍ അംഗീകാരം കിട്ടിയാല്‍ ഉടനെ പ്രവൃത്തി ആരംഭിക്കും. കുറ്റ്യാടി, നാദാപുരം നിയോജക
