കക്കട്ടില്‍: കല്ല്യാണ വീട്ടില്‍ സാധാരണ കാണാറുള്ള പാട്ടും ബഹളവും ഇവിടെ ഭാവഗാനങ്ങള്‍ക്ക് വഴിമാറി. ഡാന്‍സും
വാദ്യമേളങ്ങളും ഒന്നുമില്ലാതെ പകരം പി.ജയചന്ദ്രന്‍ സ്മൃതിഗീതം നടന്നു. ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു പരിപാടി. കക്കട്ടിലെ വി.വി.വിനോദന്റെ മകന്റെ കല്യാണ തലേന്നാണ് ചങ്ങാത്തം കുട്ടായ്മ ഇത്തരത്തില്‍ ജയചന്ദ്രന്റെ ഗാനസന്ധ്യ ഒരുക്കിയത്.
‘മലയാളഭാഷ തന്‍ മാദക ഭംഗിയും, മഞ്ഞലയില്‍ മുങ്ങി തോര്‍ത്തിയും മുതലായ ഗാനങ്ങള്‍ നാട്ടിന്‍ പുറത്തെ ഗായകര്‍ പാടി. ആസ്വാദകരായി നിരവധി പേരാണ് ഉണ്ടായിരുന്നത്. ഗാനരചയിതാവ് ഇ.പി.സജീവന്‍ ഉദ്ഘാടനം ചെയ്തു. ബാബു രഘുരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമോദ് കക്കട്ടില്‍, എ. മനോജ്, പി. സന്തോഷ്, പി.കെ. പ്രദീപന്‍, എ ഗോപിദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
-ഇ.ആനന്ദന്‍