മുക്കാളി: പട്ട്യാട്ട് അണ്ടര്‍ ബ്രിഡ്ജ് റസിഡന്‍സ് അസോസിയേഷന്‍ 11-ാം വാര്‍ഷികം സഹവാസത്തിന്റെ തിളക്കമെന്ന നിലയില്‍
വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. രാവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ ക്വിസ് മത്സരവും മറ്റു കായിക പരിപാടികളും നടന്നു. വൈകുന്നേരം സാംസ്‌കാരിക സമ്മേളനം പ്രശസ്ത കവയിത്രി അജിത കൃഷ്ണ മുക്കാളി ഉദ്ഘാടനം ചെയ്തു. മയക്ക്മരുന്നില്‍ നിന്നും മദ്യത്തില്‍ നിന്നും വരും തലമുറയെ സംരക്ഷിച്ചെടുക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് സാധിക്കട്ടെ എന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രാധാന്യം നല്‍കണമെന്നും അവര്‍ പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു ഗുരുസൗധം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ ഹെര്‍ഷല്‍ ദീപ്‌തെ, പുല്ലാങ്കുഴല്‍ വാദകന്‍ ഓംജിത് സുരാഗ്, വിദ്യാഭ്യാസ രംഗത്ത്
മികച്ച വിജയം കൈവരിച്ച അരുണ്‍ കിഴക്കേടത്ത്, ഷിയോണ്‍ ശ്രീകുമാര്‍ എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനം നല്‍കി. അസോസിയേഷന്‍ ഭാരവാഹികളായ ബാബു പള്ളിക്കുനി, എം.കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി പവിത്രന്‍ കാരോക്കിയില്‍ സ്വാഗതം പറഞ്ഞു. വാര്‍ഷികാഘോഷം സുഹൃദ്ബന്ധങ്ങളും സഹവാസത്തിന്റെ തിളക്കവും നിറഞ്ഞ അനുഭവമാക്കിയ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ കൊണ്ട് ചടങ്ങ് വിസ്മയമാക്കി.

അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു ഗുരുസൗധം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ ഹെര്‍ഷല്‍ ദീപ്‌തെ, പുല്ലാങ്കുഴല്‍ വാദകന്‍ ഓംജിത് സുരാഗ്, വിദ്യാഭ്യാസ രംഗത്ത്
