ചോമ്പാല: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ ബാബാ സ്റ്റോര്‍-നടുത്തോട് ഡ്രെയ്നേജ് കം ഫുട്പാത്ത് നിര്‍മാണം
പൂര്‍ത്തിയായത് നാടിന് ആശ്വാസമായി. മഴക്കാലത്ത് കാല്‍നട പോലും അസാധ്യമായ ഇടവന്‍ തയ്യില്‍ പ്രദേശത്താണ് നാട്ടുകാര്‍ക്ക് ഏറെ ഉപകാരപ്രദമായ ഡ്രെയ്നേജ് കം ഫുട്പാത്ത് പണിതിരിക്കുന്നത്. മഴക്കാലത്തിന് മുമ്പേ പദ്ധതി നിര്‍മാണം പൂര്‍ത്തിയായത് പ്രദേശവാസികള്‍ക്ക് ഏറെ അനുഗ്രഹമായി.
ഈ പ്രവൃത്തി തൊഴിലുറപ്പ് ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. വടകര ബ്ലോക്ക് പഞ്ചായത്തിന്റേയും അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റേയും തൊഴിലുറപ്പ് ചരിത്രത്തില്‍ ഒരു പ്രവൃത്തിക്ക് അനുവദിച്ച ഏറ്റവും വലിയ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ഡ്രെയിനേജ് കം ഫുട്പാത്ത്. 15 ലക്ഷം രൂപ ചെലവിലാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മര്ഡ്രെയ്നേജ് കം
ഫുട്പാത്ത് നാടിനു സമര്‍പിച്ചു. വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പദ്ധതിയില്‍ പങ്കാളികളായ തൊഴിലുറപ്പ് തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു. സീനത്ത് ബഷീര്‍, ചെറിയകോയ തങ്ങള്‍, രാജന് കെ വി, രമേശന് സി വി, സമീര്‍ കുഞ്ഞിപ്പള്ളി, റഫീഖ് അഴിയൂര്‍, ജലീല്‍ സി കെ, എംജിഎന്ആര്ജിഇഎസ് എഇ അര്‍ഷിന കെ കെ, ഓവര്‍സിയര്‍ രജ്ഞിത്കുമാര്‍ കെ, ആശവര്‍ക്കര്‍ ബേബി പി വി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍ കുമാര്‍ എം സ്വാഗതവും വാര്‍ഡ് മേറ്റ് വിപിഷ നാലകത്ത് നന്ദിയും പറഞ്ഞു.