തിരുവനന്തപുരം: വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോയ്ക്ക് തീ പിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം പട്ടത്ത് ഇന്ന് പുലർച്ചെ മൂന്നര
യോടെയാണ് അപകടമുണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മങ്കാട്ടുകടവ് സ്വദേശി സുനി(40)യാണ് മരിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമാണ് അപകടം. അഞ്ച് പേർക്ക് പരിക്ക് ഉണ്ട്. അപകടത്തിന് പിന്നാലെ ഓട്ടോ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ഓട്ടോ പൂർണമായ കത്തി നശിച്ചു. സുനിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോൺക്രീറ്റ് തൊഴിലാളിയായ സുനി രാവിലെ ജോലിക്ക് പോകുകയായിരുന്നു
കാറും ഓട്ടോറിക്ഷയും
സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. തുടർന്ന് ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന സ്ത്രീക്ക് പൊള്ളലേറ്റിട്ടുണ്ട്.
അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലും സ്കൂട്ടറിലുമിടിക്കുകയായിരുന്നു എന്നാണ് വിവരം. ശ്രീകാര്യം ഗാന്ധിനഗർ സ്വദേശി അയാൻ (19) ആണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.