കോഴിക്കോട്: എക്സൈസിന്റെ ക്ലീന്‍ സ്ലേറ്റ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ മാരക രാസ ലഹരിയുടെ വന്‍
ശേഖരവുമായി യുവാവ് പിടിയിലായി. തിരൂര്‍ പുറത്തൂര്‍ ത്രിത്തലൂര് രാരംപറമ്പില് അജയ് (25) ആണ് അറസ്റ്റിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പ്രജിത്തും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഇയാളുടെ പക്കല്‍ നിന്ന് 251.78 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. പാലാഴിയിലെ ഹൈലൈറ്റ് മാളിന്റെ പ്രധാന കവാടത്തിനു മുന്നിലെ മേല്‍പാലത്തിന്റെ താഴെ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് എക്സൈസ് ഐബിയിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എന്‍.റിമേഷ് നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച
കെഎല്‍ 50 ഇ 3234 നമ്പര്‍ ബുള്ളറ്റും പിടിച്ചെടുത്തു. ഇത്തരം ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രതിയെന്ന് എക്സൈസ് അറിയിച്ചു. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ഗ്രേഡ് വിജയന്. സി, സിറാജ്, പ്രവീണ്‍.കെ, സജീവ്. എം, പ്രിവന്റീവ് ഓഫീസര്‍മാരായ ഗ്രേഡ് ഷാജു, സിപിസിഇഒമാരായ വൈശാഖ്.കെ, തോബിയാസ്. ടി.എ, ജിഷ്ണു. സി.പി, ജിത്തു.പി.പി, അജിത്.പി, അമല്‍ഷ.കെ.പി, ഡ്രൈവര്‍ പ്രബീഷ്.എന്‍.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

