കുറ്റ്യാടി: വേളം ഗ്രാമ പഞ്ചായത്തില്‍ അപ്രതീക്ഷിതമായി സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിലെ ലീഗും
കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തില്‍ നേട്ടം കൊയ്ത് സിപിഎം. കോണ്ഗ്രസുകാരന് രാജിവെച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം പ്രതിനിധിയായ പി.എം.കുമാരന് തെരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫ് ഭരിച്ചിരുന്ന ഇവിടെ നാല് വര്‍ഷത്തിന് ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം പരസ്പരം കൈമാറണമെന്നായിരുന്നു ലീഗ്-കോണ്‍ഗ്രസ് ധാരണ. ഇതനുസരിച്ച് കോണ്‍ഗ്രസിലെ കെ.സി.ബാബു വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചെങ്കിലും മുസ്ലീം ലീഗ് അംഗം നയീമ കുളമുള്ളതില്‍ പ്രസിഡന്റ് പദം രാജിവെക്കാന്‍ തയ്യാറായില്ല. ഇതേചൊല്ലി ഇരു
പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നല്കി. അവിശ്വാസം പ്രമേയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലെ നാടകീയത കാരണം പ്രസിഡന്റ് തല്‍സ്ഥാനത്ത് തുടരുന്ന സ്ഥിതിയായി.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മുടങ്ങിയ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടന്നത്. പതിനേഴംഗ ഭരണസമിതിയില്‍
എല്‍ഡിഎഫിലെ പി.എം.കുമാരന് ഏഴ് വോട്ടും മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായ പി.സൂപ്പിക്ക് നാല് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളും ഔദ്യോഗിക മുസ്ലീം ലീഗിലെ അംഗവും വെല്‍ഫെയര്‍
പാര്‍ട്ടിയിലെ അംഗവും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
പഞ്ചായത്തിലെ മണിമല വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കുമാരന് മുന്‍ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനാണ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂളക്കൂല്‍ ടൗണില്‍ പ്രകടനം നടത്തി. ടി.വി.മനോജന്, സി.കെ. ബാബു, പി.വത്സന്, കുനിയില്‍ രാഘവന്, പി.എം.കണാരന്, സി.രാജീവന്, കെ.സുരേഷ്, ടി.സുരേഷ്, പി.എം.ഷിജിന, സുമ മലയില്‍, എന്‍.കെ.ദിനേശന്, പി.എം. ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.

.