വടകര: കുട്ടോത്ത് സിദ്ധാശ്രമത്തിനു സമീപം മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. മലച്ചാല്‍
പറമ്പത്ത് ശശി (50), ജ്യേഷ്ഠന്‍ രമേശന്‍ (52), അയല്‍വാസി ചന്ദ്രന്‍ (52) എന്നിവര്‍ക്കാണ് കത്തിക്കുത്തേറ്റത്. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷനോജാണ് (42) അക്രമം നടത്തിയത്. ഇയാളെ
വടകര പോലീസ് കസ്റ്റഡിയിലെടുത്തു.
സാരമായി പരിക്കേറ്റ ശശിയേയും ചന്ദ്രനേയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും രമേശനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. വീടിനു സമീപത്തെ റോഡില്‍ വെച്ച് പ്രതി
കുത്തുകയായിരുന്നു. അയല്‍വാസിയായ ചന്ദ്രന്‍ അക്രമം തടയാന്‍ എത്തിയതായിരുന്നു. ശശിക്ക് നെഞ്ചിനും വയറിനുമാണ് പരിക്ക്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
അക്രമത്തിനു ശേഷം വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് മാനസിക
അസ്വാസ്ഥ്യം ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. അയല്‍വാസികള്‍ തമ്മില്‍ കുറേക്കാലമായി വൈരാഗ്യത്തിലാണെന്ന് പറയുന്നു. ഇതിനിടയിലാണ് മാരകമായ അക്രമം.