കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പുക പടര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് കോഴിക്കോട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടേഴ്സിന്റെ അന്വേഷണം നടക്കേണ്ടതുണ്ട്. ആ അന്വേഷണത്തിനു ശേഷമേ കൃത്യമായ കാര്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജിലേക്ക് പോയിട്ടുണ്ട്. അവരുടെ സന്ദര്‍ശനത്തിനു ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത
വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തില്‍ പൊലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രന് (59), വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന് (65), കൊയിലാണ്ടി സ്വദേശി ഗംഗാധരന് (70), എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും.

അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത
