വടകര: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ പിഎംഎസ്എസ്വൈ കെട്ടിടത്തിലെ അത്യാഹിത
വിഭാഗത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം അനിവാര്യമാണെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. സംഭവത്തില്‍ നാല് പേര് മരിക്കുകയും ഇരുന്നൂറിലധികം രോഗികളെ ഒഴിപ്പിക്കുകയും ചെയ്യേണ്ടിവന്നുവെന്നത് ആശങ്കാജനമായ കാര്യമാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തുകയും മരണകാരണം ശാസ്ത്രീയമായി പരിശോധിക്കുകയും വേണം. ഇക്കാര്യത്തില്‍ സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തുകയും സമാനമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ
സംവിധാനങ്ങള്‍ പുനഃസംഘടിപ്പിക്കുകയും ചെയ്യണം. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം ശക്തിപ്പെടുത്തണം. അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവര്‍ക്കും സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സക്കായി മാറ്റപ്പെട്ടവര്‍ക്കും സാമ്പത്തിക സഹായം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം പ്രയാസങ്ങള്‍ നേരിട്ട രോഗികളുടെയും ജീവനക്കാരുടെയും വിഷമത്തില്‍ പങ്ക് ചേരുകയും ചെയ്യുന്നതായി ഷാഫി പറമ്പില്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം പ്രയാസങ്ങള്‍ നേരിട്ട രോഗികളുടെയും ജീവനക്കാരുടെയും വിഷമത്തില്‍ പങ്ക് ചേരുകയും ചെയ്യുന്നതായി ഷാഫി പറമ്പില്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു.