കൊയിലാണ്ടി: പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവില്‍ എംഡിഎംഎയുമായി ഒരാള്‍ കൂടി പിടിയില്‍. നടേരി മഞ്ഞളാട് പറമ്പില്‍
ഹബീബിനെയാണ് മൂന്നു ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്.
വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ സിഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്‌ഐ പ്രദീപന്‍, എഎസ്‌ഐ ബിജുവാണിയംകുളം, ഡാന്‍സാഫ് അംഗങ്ങളായ ഷാജി, ബിനീഷ്, ഷോബിത്ത് എന്നിവര്‍ നടത്തിയ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിലാണ് ഹബീബിനെ അറസ്റ്റ് ചെയ്തത്.
നേരത്തെ 19 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായ കാവുംവട്ടം സ്വദേശി
മുഹമ്മദ് ഹാഷിമിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ പ്രധാന കണ്ണിയാണ് ഹബീബ്.
കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ.ബൈജുവിന്റെ കീഴിലുള്ള നാര്‍ക്കോട്ടിക് സേനാവിഭാഗവും കൊയിലാണ്ടി പോലീസും നടത്തിയ ശക്തമായ വേട്ടയാണ് ലഹരിക്കെതിരെ നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും വീടുകളും സ്ഥാപനങ്ങും കേന്ദ്രീകരിച്ച് റെയ്ഡ് തുടരുമെന്ന് പോലീസ് അറിയിച്ചു.