നാദാപുരം: കഞ്ചാവുമായി കോടിയൂറ സ്വദേശിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കുരുക്കമ്പത്ത് സൈനുദ്ദീനെയാണ് (51) വളയം എസ്‌ഐ ആര്‍.സി.ബിജു അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പകല്‍ ഒരു മണിയോടെ വെള്ളിയോട് പള്ളിക്ക് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നാണ് സൈനുദ്ദീനെ 63 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.