വടകര: കീര്‍ത്തി-മുദ്ര തിയേറ്ററിനു സമീപം റെയില്‍വെ സ്റ്റേഷന് റോഡില്‍ ഗതാഗത കുരുക്കിന് കാരണമായി കാര്‍ പാര്‍ക്കിംഗ്.
മൂന്ന് ദിവസമായി കാര്‍ ഇവിടെ കിടക്കുകയാണ്. റെയില്‍വെ സ്റ്റേഷന് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങളും എതിരെ പോകുന്ന വാഹനങ്ങളും ഇവിടെ കുരുക്കില്‍പെടുന്ന സ്ഥിതിയാണ്. വീതി കുറഞ്ഞ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. പാര്‍ക്കിംഗ് ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കിലും നടപടി കൈക്കൊള്ളുന്നില്ലെന്ന പരാതി ഉയര്‍ന്നു.
