വടകര: ചെമ്മരത്തൂര്‍ ഉപ്പുലാറമലയില്‍ ഖനനം നടത്താനുള്ള അനുമതി സംബന്ധിച്ച് വകുപ്പ് പുനരാലോചിക്കണമെന്നും
കൃത്യമായ പരിസ്ഥിതി പഠനം നടത്തിയതിനുശേഷമേ അനുവാദം നല്‍കാവൂ എന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാത പഠനത്തിലൂടെ പ്രദേശത്തിന്റെ ജൈവസമ്പത്ത് മനസിലാക്കാന്‍ സാധിക്കും. വലിയ പ്രത്യാഘാതമാണ് ഉണ്ടാന്‍ പോകുന്നതെന്നും ഒരു നാടിന്റെയാകെ ജലസ്രോതസ്സാണ് നഷ്ടപ്പെടാന്‍ പോകുന്നതെന്നും സ്ഥലം സന്ദര്‍ശിച്ച ബവിത്ത് മലോല്‍ അഭിപ്രായപ്പെട്ടു.
ഉപ്പിലാറമല സംരക്ഷണ സമിതി നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടി അപലപനീയമാണ്. അവകാശ സമരങ്ങളോട് മുഖം തിരിക്കുന്ന സമീപനം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന് യൂത്ത്
കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമരസമിതിക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

ഉപ്പിലാറമല സംരക്ഷണ സമിതി നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടി അപലപനീയമാണ്. അവകാശ സമരങ്ങളോട് മുഖം തിരിക്കുന്ന സമീപനം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന് യൂത്ത്