തൊട്ടില്‍പാലം: മരുതോങ്കര പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കള്ളാട് വേട്ടോറേമ്മലില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി
കണ്ടെത്തി. വേട്ടോറേമ്മലില്‍ താമസമാക്കിയ പശ്ചിമ ബംഗാള്‍ സ്വദേശി രാജേഷ് ഖാന്‍ എന്ന ആളുടെ വീട്ടുവളപ്പിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. വളര്‍ച്ചയെത്താറായ ആറു ചെടികളാണ് നട്ടുവളര്‍ത്തിയിരിക്കുന്നത്.
രാജേഷ് ഖാന്‍ കുടുംബവുമൊന്നിച്ചു നാട്ടില്‍ പോയതാണ്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് തൊട്ടില്‍പാലം പോലിസ് സ്ഥലത്തെത്തി ചെടികള്‍ സ്റ്റേഷനിലേക്കു മാറ്റി. ജനകീയ ദുരന്ത നിവാരണ സേന പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതു സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അനേഷണം ആരംഭിച്ചു.