ഓര്‍ക്കാട്ടേരി: മെയ് ദിനത്തില്‍ സ്‌കൂള്‍ പാചക തൊഴിലാളികളെ ഓര്‍ക്കാട്ടേരി ഒയിസ്‌ക ചാപ്റ്റര്‍ ആദരിച്ചു. നാല്‍പ്പത്തിയഞ്ച് വര്‍ഷമായി ഓര്‍ക്കാട്ടേരി എല്‍പി സ്‌കൂളില്‍
പാചക ജോലി നിര്‍വഹിക്കുന്ന വിജയി.സി, ഓര്‍ക്കാട്ടേരി നോര്‍ത്ത് യുപി സ്‌കൂളില്‍ നാല്‍പത് വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന സരോജിനി, ഓര്‍ക്കാട്ടേരി പികെ മെമ്മോറിയല്‍ സ്‌കൂളിലെ മഹീസ, രാധ തുടങ്ങിയ സ്‌കൂള്‍ പാചക തൊഴിലാളികളെ ആണ് മെയ് ദിനത്തില്‍ ആദരിച്ചത്. ഒയിസ്‌ക ഓര്‍ക്കാട്ടേരി ചാപ്റ്റര്‍ പ്രസിഡന്റ് കെ.കെ മധുമോഹനന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് എറാമാല ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ വി.കെ ജസീല ഉദ്ഘാടനം ചെയ്തു. തില്ലേരി ഗോവിന്ദന്‍, കെ.റിനീഷ്, പി.പി.കെ രാജന്‍, പ്രജിത്ത് സ്‌നേഹശ്രീ, ടി.എന്‍.കെ പ്രഭാകരന്‍, കുനിയില്‍ രവീന്ദ്രന്‍, മുക്കാട്ട് രാധാകൃഷ്ണന്‍, കെ.സുനില്‍ കുമാര്‍, എം.ആര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.


