വള്ളിക്കാട്: എഐടിയുസി നേത്യത്വത്തില്‍ മെയ് ദിന റാലി വള്ളിക്കാട് നടന്നു. വടകര മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തില്‍ മെയ് ദിന റാലി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. ആര്‍.സത്യന്‍ മണ്ഡലം സെക്രട്ടറി ഇ.രാധാകൃഷ്ണന്‍, പി സജീവ് കുമാര്‍, ബാബു കക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് കെ.ടി സുരേന്ദ്രന്‍, സി.എം റെജി, ഒ.എം രാധ, എം.ടി സുബൈര്‍, അഡ്വ. ഒ.ദേവരാജ് എന്നിവര്‍ നേതൃത്യം നല്‍കി.

