തിരുവള്ളൂര്‍: ‘നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം’ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവള്ളൂര്‍ പഞ്ചായത്ത്
പ്രസിഡണ്ട് റിയാസ് നയിച്ച സാഹോദര്യ പദയാത്ര സമാപിച്ചു. വള്ള്യാട് നിന്നും ആരംഭിച്ച യാത്ര വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ബഷീര്‍ കൂറ്റേരി ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടപ്പള്ളി, ചുണ്ടേക്കൈ, പൈങ്ങോട്ടായി, അഞ്ചുമുറി എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പദയാത്ര തിരുവള്ളൂരില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവള്ളൂര്‍ പഞ്ചായത്ത്
സെക്രട്ടറി അന്‍സബ്.എം, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ സത്താര്‍ കെ.കെ, കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗം എഫ്.എം അബ്ദുള്ള, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവള്ളൂര്‍ പഞ്ചായത്ത് ട്രഷറര്‍ ബി.വി റസാഖ്, സാദിഖ് കെ.എം എന്നിവര്‍ സംസാരിച്ചു. സിയാദ്.വി, അലി ടി.കെ, അസ്ലം കെ.പി, ഇഖ്ബാല്‍ ടി.കെ എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്കി.


