പുറമേരി: പുറമേരി ഗ്രന്ഥാലയം കലാവേദിയുടെ 13ാം വാര്‍ഷികാഘോഷവും പുതിയ കെട്ടിട ഉദ്ഘാടനവും 3 ന്
നോവലിസ്റ്റ് ബെന്യാമിന്‍ നിര്‍വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 വര്‍ഷമായി എല്ലാ തുറകളിലും നിറഞ്ഞ് നില്‍ക്കുന്ന ഗ്രന്ഥാലയമാണിത്. നാലായിരത്തോളം മികച്ച പുസ്തകശേഖരം ഇവിടെയുണ്ട്. മാത്രവുമല്ല നാടിന് ഏറെ സംഭാവന ഈ ഗ്രന്ഥാലയ പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ട്. ഉദ്ഘാടത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മറ്റ്
തുറകളിലുള്ളവര്‍ പങ്കെടുക്കും. വൈകീട്ട് 4 ന് വേദി പരിസരത്ത് നിന്ന് സാംസ്‌കാരിക ഘോഷയാത്രയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.ബി ഗോപാലന്‍, വി.പി രാജന്‍, കെ.സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.


