Tuesday, May 13, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തലയെടുപ്പോടെ ശ്രീദേവി വീണ്ടുമെത്തി പൂരംനാടിന്റെ ഹൃദയത്തിലിടം നേടാന്‍

May 1, 2025
in കേരളം
A A
തലയെടുപ്പോടെ ശ്രീദേവി വീണ്ടുമെത്തി പൂരംനാടിന്റെ ഹൃദയത്തിലിടം നേടാന്‍
Share on FacebookShare on Twitter

കൊയിലാണ്ടി: മലബാറിന്റെ ഗജറാണിയായി അറിയപ്പെടുന്ന കൊയിലാണ്ടി കളിപ്പുരയില്‍ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങള്‍ക്ക് മിഴിവേകും. കൊയിലാണ്ടിയില്‍ നിന്ന് തൃശൂരിലെത്തിയ ശ്രീദേവി വടക്കുംനാഥന്റെ മണ്ണിനെ മനസ്സേറ്റിക്കഴിഞ്ഞു. പൂരം കൊടിയേറി ഇനി ഉപചാരം ചൊല്ലി പിരിയുന്ന ദിനം വരെ അവള്‍ തൃശൂരിലെ പൂര പ്രേമികളുടെ പൊന്നോമനയായ സഹ്യപുത്രിയായി മാറും.
കഴിഞ്ഞ ഏഴ് വര്‍ഷമായി പൂരംനാളില്‍ തിരുവമ്പാടി വിഭാഗത്തിന്റെ പറയെടുപ്പ് ചടങ്ങില്‍ പ്രൗഢ സാന്നിധ്യമാണ് ശ്രീദേവി. കൊടിയേറ്റ ദിവസം വൈകീട്ട് മഠത്തില്‍ നിന്ന് തുടങ്ങി ദേവിയുടെ പടിഞ്ഞാറെ ചിറയിലുള്ള ആറാട്ട് കഴിഞ്ഞ് ക്ഷേത്രാങ്കണത്തിലേക്ക് തിരിച്ചെഴുന്നള്ളിയ ശേഷം ഉത്രം വിളക്ക് എഴുന്നള്ളിപ്പ്, കൊടിയിറക്കല്‍ എന്നിവ കഴിയുന്നത് വരെ ശ്രീദേവി ശ്രീലകത്ത് പൂരവിളക്കിന്റെ പൊന്‍ശോഭയായി മാറും. മലബാറിലെ പ്രധാനക്ഷേത്രോത്സവങ്ങളില്‍ തിടമ്പേറ്റാനുള്ള സൗഭാഗ്യം ലഭിച്ച സൗമ്യവതിയായ ശ്രീദേവിക്ക് ഒട്ടനവധി ആരാധകരുണ്ട്. കൊയിലാണ്ടി കൊരയങ്ങാട് കളിപ്പുരയില്‍ രവീന്ദ്രനാണ് ശ്രീദേവി ശ്രീലകത്തിന്റെ ഉടമ.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

കണ്ണീരോടെ നാട് വിട ചൊല്ലി; കരിമ്പയിലെ നാലു സഹപാഠികള്‍ക്ക് നിത്യനിദ്ര

5 months ago

റിട്ട. പ്രധാനാധ്യാപകന്‍ മൊകേരി പി.പി.വാസുദേവന്‍ അന്തരിച്ചു

6 months ago
ധര്‍ണക്കിടയില്‍ തലയില്‍ തേങ്ങ വീണ് കോണ്‍ഗ്രസ് നേതാവിന് പരിക്ക്

ധര്‍ണക്കിടയില്‍ തലയില്‍ തേങ്ങ വീണ് കോണ്‍ഗ്രസ് നേതാവിന് പരിക്ക്

3 months ago

ഓര്‍ക്കാട്ടേരി ഒപികെയിലെ ഞേരലാട്ട് ദാമോദരന്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal