മണിയൂര്‍: യു.കെയില്‍ നിന്നും അര ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക്
സമര്‍പ്പിച്ച് യു.കെ യിലെ കാര്‍ഡിഫില്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന കെ.എം പ്രജീഷും ഭാര്യ അമൃത.ഡി യും. കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ കൃഷ്ണന്റെ മകനാണ് കെ.എം പ്രജീഷ്. യു.കെ യില്‍ നിന്ന് നാട്ടില്‍ വരുമ്പോള്‍ അരലക്ഷം രൂപയുടെ ഇംഗ്ലീഷ് സാഹിത്യവും, റഫറന്‍സ് ഗ്രന്ഥവും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ സംഭരിച്ച് പ്ലെയിന്‍ മാര്‍ഗം എത്തിച്ച് തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക് കൈമാറുകയായിരുന്നു ഇരുവരും. ലൈബ്രേറിയന്‍ ഒ.എം ഗീതയും, ലൈബ്രറി ഭരണ സമിതി അംഗം സി.വി ലിഷയും
ചേര്‍ന്ന് പുസ്തകങ്ങള്‍ കെ.എം പ്രജീഷില്‍ നിന്നും അമൃത.ഡി യില്‍ നിന്നും ഏറ്റുവാങ്ങി. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ സൈദ് കുറുന്തോടി അധ്യക്ഷത വഹിച്ചു. എം.പി അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ പാലോറ, രാജീവന്‍ കണ്ണമ്പത്ത്, അനില്‍ കുമാര്‍ നൊച്ചിയില്‍, വി.പി സര്‍വോത്തമന്‍, ടി.പിരാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.


