കുറ്റ്യാടി: ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറുത്തു തോല്‍പിക്കുവാന്‍ യോജിച്ച
ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാനകൗണ്‍സില്‍ അംഗം ടി.കെ രാജന്‍ പറഞ്ഞു. സിപിഐ കുന്നുമ്മല്‍ ലോക്കല്‍ സമ്മേളനം വട്ടോളിയില്‍ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.സന്തോഷ്, എം.പി ദിവാകരന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.ഗവാസ്, പി.സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, റീന സുരേഷ്, എം.പി കുഞ്ഞിരാമന്‍, ടി.സുരേന്ദ്രന്‍, ഹരികൃഷ്ണ, ലയ പി.സി, നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി നാണു
പതാക ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കുന്നുമ്മല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനവും ലാബ് സൗകര്യവും വൈകുന്നേരം വരെ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.


