വില്യാപ്പള്ളി: കച്ചേരി പറമ്പ് അനശ്വര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ
നേത്ര രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. എസ്പിസി കോഴിക്കോട് റൂറല്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.സുനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അര്ജുന് കുറുങ്ങോട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ഷാക്കിറ ക്യാമ്പ് സംബന്ധിച്ച് വിശദീകരണം നടത്തി. സജിത്ത് കെ ആശംസകള്‍ നേര്‍ന്നു. സുരേന്ദ്രന് പി വി സ്വാഗതവും ദിനേശന് രയരോത്ത് നന്ദിയും പറഞ്ഞു. നൂറോളം പേര് ക്യാമ്പില്‍ പങ്കെടുത്തു.
