ചോറോട്: ചോറോട് പഞ്ചായത്തിലെ മുന്‍ കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായിരുന്ന എം.എസ് കരുണാകരന് 31ാം
ചരമ വാര്‍ഷികദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം വടകര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന് കുരിയാടി ഉദ്ഘാടനം നിര്‍വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി
കെ.പി കരുണാകരന് അധ്യക്ഷം വഹിച്ചു. ചോറോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് നജ്മല്‍ പി.ടി.കെ അനുസ്മരണ പ്രഭാഷണം നടത്തി. ചോറോട് പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ സി.നാരായണന്, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്, അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിജിന്‍, ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് ഫസലു, പുള്ളോട്ട് അനന്തന്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
മഠത്തില്‍ പുഷ്പ, കെ.പി ശ്രീനിവാസന്, ശ്രീജേഷ് നാഗപ്പള്ളി, എന്‍.കെ രവീന്ദ്രന്, കൂമുള്ളി വേണു, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കൂമുള്ളി ശ്രീധരന്, സത്യനാഥന് എന്നിവര്‍ സംസാരിച്ചു. പുത്തന്‍തെരു രാധാകൃഷ്ണന് സ്വാഗതവും അജിത്കുമാര്‍ എം.കെ നന്ദിയും പറഞ്ഞു.

കെ.പി കരുണാകരന് അധ്യക്ഷം വഹിച്ചു. ചോറോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് നജ്മല്‍ പി.ടി.കെ അനുസ്മരണ പ്രഭാഷണം നടത്തി. ചോറോട് പഞ്ചായത്ത്


