വടകര: കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ്
എംപ്ലോയീസ് സെന്ററിന്റെ നേതൃത്വത്തില്‍ മെയ് 2ന് ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചിലും ധര്‍ണ സമരത്തിലും പങ്കെടുക്കുന്നതിനായി പോകുന്ന സമര ഭടന്മാര്‍ക്ക് വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കി. ആര്‍ജെഡി ജില്ലാ സെക്രട്ടറി പി.പി രാജന്‍ ഉദ്ഘാടനം ചെയ്തു. മലയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.ശ്രീനിവാസന്‍,
കെഎസ്ടിസി ജില്ലാ പ്രസിഡന്റ് കെ.രാജന്‍, സി.സുജിത്ത്, സി.പി രാജന്‍, ഒ.മഹേഷ് കുമാര്‍, സന്തോഷ് കുമാര്‍ വി.കെ, റീബാ കൃഷ്ണകുമാര്‍, കെ.പി ദീപ, ജിഷ വി.സി, അജിത് കുമാര്‍ എന്‍.കെ എന്നിവര്‍ സംസാരിച്ചു. പ്രസീത് കുമാര്‍ സ്വാഗതവും കഞ്ജിത്ത് പി.പി നന്ദിയും പറഞ്ഞു.


