അഴിയൂര്‍: ചോമ്പാല്‍ മിനിസ്റ്റേഡിയത്തില്‍ സ്ഥാപിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടന ശിലാഫലകം തകര്‍ത്ത നിലയില്‍. കഴിഞ്ഞ
ദിവസം രാത്രിയാണ് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം നടത്തിയത്തിന്റെ ശില ഫലകം ആരോ അടിച്ച് തകര്‍ത്തത്. പ്രായ വ്യത്യാസമില്ലാതെ ഏവരും ഏറെ പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന ഒരു സംവിധാനത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജിമ്മിലെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ നശിപ്പിച്ചിട്ടില്ല. സംഭവത്തില്‍ ചോമ്പാല്‍ മിനി സ്റ്റേഡിയം ഓപ്പണ്‍ജിം കൂട്ടായ്മ പ്രതിഷേധിച്ചു. ഇരുട്ടിന്റെ മറവില്‍ ജിമ്മിന്റ ശില ഫലകം തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത്
അംഗം കവിത അനില്‍കുമാര്‍, കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ്, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവര്‍ ആവശ്യപ്പെട്ടു.

