കക്കട്ടില്‍: മധ്യവേനല്‍ അവധി അവസാനിക്കാന്‍ ഒരു മാസമുണ്ടെങ്കിലും സ്കൂളുകളില്‍ ഒരുക്കം തുടങ്ങി. മെയ് ആദ്യം
തന്നെ മിക്ക സ്കൂളുകളിലും പുതിയ അക്കാദമിക്ക് വര്‍ഷത്തിലേക്ക് കുട്ടികളെ ചേര്‍ക്കാനുള്ള നടപടികള്‍ ആരംഭിക്കും. സ്കൂള്‍ തുറന്നുവെച്ചാല്‍ മതി കുട്ടികള്‍ വന്ന് കൊള്ളും എന്നത് പഴയ കഥ. എയ്ഡഡ് സ്കൂളിലും മറ്റും കുട്ടികളെ കിട്ടാന്‍ അധ്യാപകര്‍ നെട്ടോട്ടത്തിലാണ്. സ്കൂളിന്റെ പഠന മികവും കലാകായിക മേഖലയിലും മറ്റുമുള്ള മേന്മകള് വിവരിച്ചും വിശേഷിപ്പിച്ചും കുട്ടികളെ തേടുകയാണ് അധ്യാപകര്‍. അഡ്മിഷന് ആരംഭിക്കുന്ന വിവരം അറിയിച്ചുള്ള
പുതു പരസ്യങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഏറ്റവും
ഒടുവിലായി പ്രിയതാരം കൂട്ടികളെ സ്കൂള്‍ വാഹനത്തില്‍ കയറ്റാന്‍ എടുത്തു കൊണ്ടുപോകുന്ന ചിത്രമാണ് വന്നിരിക്കുന്നത്. ഇത് പല വിദ്യാലയങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സ്കൂളുകള്‍ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങളും മറ്റുമുള്ള പോസ്റ്ററുകളും ഉണ്ട്. പരമാവധി കുട്ടികളെ സ്വന്തമാക്കാന്‍
എന്തൊക്കെ വഴികളുണ്ട് അവയൊക്കെ പ്രയോഗിക്കുകയാണ്. കുട്ടികളെ ആകര്‍ഷിക്കാന്‍ പുതുവഴികള്‍ ഉപയോഗിക്കുമ്പോഴും നിയമനാംഗീകാരം കിട്ടാത്ത അധ്യാപകരുടെ മനസ് നീറുകയാണ്. ഒപ്പം കാത്തിരിപ്പും.

–ഇ ആനന്ദന്