കുറ്യാടി: സൂഫിയാനയും വേള്‍ഡ് മലയാളി ഫെഡറേഷനും സംയുക്തമായി കുറ്റ്യാടിയില്‍ സൂഫീ സംഗീതരാവ്
സംഘടിപ്പിച്ചു. പരിപാടി ഹൃദ്യമായി. ഫൈസല്‍ അഡ്വ. ഷുഹൈബ്, അമീന ഹമീദ്, യൂസുഫ് എന്നിവര്‍ സംഗീതമാലപിച്ചു. ഷാജുഭായ് ശാന്തിനികേതന്‍ ഉദ്ഘാടനം ചെയ്തു. സെഡ്. എ.സല്‍മാന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ്
മൂന്നാംകൈ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എ.സി അബ്ദുല്‍ മജീദ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ട്രഷറര്‍ വി.എം സിദ്ധീഖ്, ബാലന്‍ അമ്പാടി, കണ്‍വീനര്‍ നാസര്‍ തയ്യുള്ളതില്‍, ഹാഫിസ് പൊന്നേരി തുടങ്ങിയവര്‍ സംസാരിച്ചു.


