കടമേരി: സമദര്‍ശി കലാകായികവേദി മലമല്‍താഴ 23ാം വാര്‍ഷികാഘോഷത്തിന് ഇന്ന് (ഏപ്രില്‍ 30) സമാപനം. പരിപാടിയുടെ ഉദ്ഘാടനം വൈകുന്നേരം 5 ന് പ്രശസ്ത കവി
വീരാന്‍കുട്ടി നിര്‍വഹിക്കും. ഏപ്രില്‍ 2 മുതല്‍ 30 വരെ ഒരുമാസം നീണ്ടുനിന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ലഹരി വിരുദ്ധ ജനകീയ ജ്വാല, ക്വിസ് മത്സരം, ചിത്രരചന മത്സരം, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, കേരംസ് ടൂര്‍ണമെന്റ്, സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവ നടന്നു. അവസാന ദിവസമായ ഇന്ന് പ്രദേശവാസികളുടെ കലാപരിപാടികള്‍, മ്യൂസിക് വേള്‍ഡ് ഓര്‍ക്കസ്ട്രയുടെ സംഗീതരാവ് എന്നിവ ഉണ്ടായിരിക്കും.

