അഴിയൂര്‍: കേരള, കേന്ദ്ര സര്‍ക്കാറുകളുടെ കര്‍ഷക തൊഴിലാളിവിരുദ്ധനയത്തിനെതിരേ ദേശീയ
കര്‍ഷകത്തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍ പാലങ്ങാട് നയിക്കുന്ന പ്രചാരണ വാഹന ജാഥയ്ക് കുഞ്ഞിപ്പള്ളിയില്‍ ഉജ്ജ്വല സ്വീകരണം നല്കി. ജനകീയ മുന്നണി കണ്‍വീനര്‍ ടി.സി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. വി.ടി സുരേന്ദ്രന് സംസ്ഥാന ജനറല്‍ സെക്രട്ടറി, വി.കെ അനില്‍കുമാര്‍, പി.കെ കോയ, വാര്‍ഡ് മെമ്പര്‍ കവിത
അനില്‍കുമാര്‍, കെ.പി വിജയന്, കളത്തില്‍ അശോകന്, ഇസ്മയില്‍, ബബിത്ത് തയ്യില്‍, കമല ഇ.ടി, അഹമ്മദ് കല്പക, സുരേന്ദ്രന് പറമ്പത്ത്, പുരുഷോത്തമന് പറമ്പത്ത്, ധനേഷ്, ചന്ദ്രന് കുഞ്ഞിപ്പള്ളി, പുരുഷു രാമത്ത്, രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു.


