കൊച്ചി: വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന് അഡ്വ. ബി.എ. ആളൂര്‍
അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന്
ചികിത്സയിലായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണിആളൂര് എന്ന ബി.എ.ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ ഇടംപിടിച്ചത്. തുടർന്ന് സമാനമായ നിരവധി കേസുകളിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. കൂടത്തായി ജോളി കേസ്, ഇലന്തൂര്‍ ഇരട്ട നനരബലി
കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊലക്കേസ് തുടങ്ങി കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു.