മംഗളൂരു: മംഗളൂരുവിന് സമീപം കുഡുപ്പുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട യുവാവ് മലയാളി. വയനാട്
പുല്‍പ്പള്ളി സ്വദേശി അഷ്‌റഫാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ മംഗളൂരുവിലേക്ക് പുറപ്പെട്ടു. യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ 19 പേര്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ പ്രതികളായ 15 പേരെ പിടികൂടിയിട്ടുണ്ടെന്നും ഇവരെ വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ഏപ്രില്‍ 27നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത്.
ഓട്ടോറിക്ഷ ഡ്രൈവറും കുഡുപ്പു നിവാസിയുമായ ടി.സച്ചിന്‍ (26) ആണ് ആക്രമണം തുടങ്ങിയതെന്നും 25 പേരെങ്കിലും
പങ്കെടുത്തിട്ടുണ്ടെന്നും കരുതുന്നതായി കമ്മിഷണര്‍ പറഞ്ഞു. കടുത്ത മര്‍ദനത്തില്‍ സംഭവിച്ച ആന്തരിക ക്ഷതമാണ് മരണകാരണമെന്നും അടിയന്തര വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട യുവാവിന് 35നും 40നും ഇടയില്‍ പ്രായമുണ്ടെന്നാണ് സൂചന.
പ്രാദേശിക ക്രിക്കറ്റ് മത്സരം കാണാനെത്തിയ യുവാവ് മത്സരത്തിനിടെ വിളിച്ച പാക്ക് അനുകൂല മുദ്രാവാക്യമാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതീയ ന്യായ സംഹിതയിലെ 103(2), 115(2), 189(2), 190, 191(1), 191(3), 240 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.