തിരുവള്ളൂര്‍: ആശാവര്‍ക്കര്‍മാരും ജീവനക്കാരും നേഴ്‌സുമാരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സിപിഒ ഉദ്യോഗാര്‍ഥികളും നടത്തുന്ന
സമരങ്ങളെ കണ്ടില്ല എന്ന് നടിക്കുന്ന പിണറായി സര്‍ക്കാരിനെ വലിച്ചെറിയാന്‍ കേരളത്തിലെ വനിതകള്‍ കാത്തിരിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി പറഞ്ഞു. അവകാശ പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല എന്നും അത്തരം സമര്‍ങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ
വര്‍ഗീയവാദികളായും മറ്റും ചിത്രീകരിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു തിരുവള്ളൂരില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹസ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഫാത്തിമ റോസ്‌ന പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബബിത പി.എം അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ
പ്രസിഡന്റ്് ഗൗരി പുതിയോത്ത്, വിദ്യാബാലകൃഷ്ണന്‍, സൂഫിയാന്‍ ചെറുവാടി, ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം, കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി ഷീബ, ചന്ദ്രന്‍ മൂഴിക്കല്‍, ഷിജി പവിത്രന്‍, കെ.വി ശാലിനി, സബിത മണക്കുനി, ശ്രീജ തറവട്ടത്ത്, രഞ്ജിനി വെള്ളാച്ചേരി, നിഷില കോരപ്പാണ്ടി എന്നിവര്‍ സംസാരിച്ചു.



