ഏറാമല: ഓര്‍ക്കാട്ടേരി കെകെഎം ഗവ. ഹൈസ്കൂളിലെ സ്കൗട്ട്സ് അധ്യാപകനും ആദ്യ പട്രോള്‍ ടീമിലെ
അംഗവുമായിരുന്ന വി.കെ സതീശന് പൂര്‍വ സ്കൗട്ടുകളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. വി.കെ സതീശന്റെ ഗുരുനാഥനും സ്കൂളിലെ ആദ്യ സ്കൗട്ട്സ് അധ്യാപകനുമായ സ്കൗട്ട്സ് കമ്മീഷണര്‍ ബാലചന്ദ്രന് പാറച്ചോട്ടില്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ബാച്ച് അംഗവും കേരള സ്കൗട്ട്സ് സംസ്ഥാന സെക്രട്ടറിയുമായ എന്‍.കെ പ്രഭാകരനും വി.കെ സതീശന്റെ ശിഷ്യരായ സ്കൗട്ട്സുകളും കൂടിയായതോടെ ചടങ്ങ് മൂന്നു
തലമുറകളുടെ സംഗമവുമായി. വി.കെ സതീശന് ബാലചന്ദ്രന് പാറ ചോട്ടില് ഉപഹാരം നല്കി. എന്‍.കെ പ്രഭാകരന് പൊന്നാടയണിയിച്ചു. ബാപ്പുജി ഓപ്പണ്‍ സ്കൗട്ട്സ് സെക്രട്ടറി ആദര്‍ശ് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രന്‍ നരിപ്പറ്റ, രാമചന്ദ്രന് കയനാണ്ടിയില്, സി.എം അക്ഷയ് എന്നിവര്‍ സംസാരിച്ചു.


