കോഴിക്കോട്: പ്രതിയെ പിടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. പന്നിയങ്കര എഎസ്ഐ ബാബുവിനാണ്
കുത്തേറ്റത്. കഞ്ചാവ് കേസിലെ പ്രതി പയ്യാനക്കല്‍ സ്വദേശി അര്‍ജാസിനെ കസ്റ്റഡയിലെടുക്കുമ്പോഴാണ് കുത്തേറ്റത്. എഎസ്ഐയെ കുത്തിയ സംഭവത്തിലും അര്‍ജാസിനെതിരെ കേസെടുത്തു. അര്‍ജാസ് പന്നിയങ്കര പോലീസിന്റെ കസ്റ്റഡിയിലാണ്.
