കുരിക്കിലാട്: ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകനും കുരിക്കിലാട് ദാറുസ്സലാം സെക്കന്ററി മദ്രസ കമ്മിറ്റി
സെക്രട്ടറിയും പ്രദേശത്തെ പൊതുകാര്യ പ്രസക്തനും അധ്യാപകനുമായിരുന്ന കുനിയില്‍ മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. ഇ തോടനുബന്ധിച്ച് ഡോ. റാം മനോഹര്‍ ലോഹ്യ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണയോഗം ചോറോട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഒ.എം അസീസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീജേഷ് നാഗപ്പള്ളി അധ്യക്ഷത വഹിച്ചു. വൈക്കിലശ്ശേരി എംഎല്‍പി സ്കൂള്‍ പ്രധാന അധ്യാപിക ബീന, എം.എം രാജന്, കെഎംഎസ്കെ ജോ. സെക്രട്ടറി ഉസ്മാന് ഹാജി,
പുത്തന്‍തെരു രാധാകൃഷ്ണന്, സി.പി ബാബു, കെ.പി ശ്രീനിവാസന്, ഗംഗാധരന് ചിങ്ങന്റവിട, രജീഷ് പയനുള്ള പറമ്പത്ത്, അഭിനന്ദ് നാളോന്റവിട മീത്തല്‍, പ്രമോദ് പുതുശ്ശേരി, വളപ്പില്‍ മനോജന് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എന്‍.എം വിനോദന്‍ സ്വാഗതവും പ്രദീപന് വട്ടക്കണ്ടി നന്ദിയും പറഞ്ഞു.


