പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാല്‍ തൊട്ടവന്റെ കൈവെട്ടുമെന്ന് കെപിസിസി പ്രസിഡന്റ്
കെ.സുധാകരന്. രാഹുലിനെതിരെയുള്ള ബിജെപിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ജനകീയ പ്രതിരോധത്തില്‍ പ്രസംഗിക്കുകയായിരുന്നു കെ.സുധാകരന്. അടിക്കേണ്ടിടത്ത് അടിക്കും. ഇടിക്കേണ്ട ഇടത്ത് ഇടിക്കും. കുത്തേണ്ടിടത്ത് കുത്തും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്. അഭ്യാസവും വെട്ടും കുത്തും ഒന്നും നിങ്ങള്‍ക്ക് മാത്രം ഉള്ളതല്ല. ഞങ്ങള്‍ കൊത്തിയാലും നിങ്ങള്‍ക്ക് മുറിയും. അതിന് പറ്റിയ ആണ്‍കുട്ടികള്‍ ഈ പാര്‍ട്ടിക്കകത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ തൊട്ടുകളിക്കുമ്പോള്‍ ബിജെപിക്കാര്‍ സൂക്ഷ്മത പാലിക്കണമെന്നും സുധാകരന് പറഞ്ഞു.
