പുറമേരി: ഗ്രാമപഞ്ചായത്തില്‍ യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ 5 റോഡുകള്‍ ഗതാഗത്തിന് തുറന്ന്‌കൊടുത്തു. വാര്‍ഡ് റോഡ്
നവീകരണ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തൂവക്കുന്നുമ്മല്‍ റോഡ്, മഠത്തില്‍ റോഡ്, മുതുവാട്ട് സ്‌കൂള്‍ റോഡ്, മാമത് താഴ റോഡ് എന്നിവയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ച പുതിയോട്ടില്‍ തടത്തില്‍ താഴ റോഡുമാണ് പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തത്. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജിഷ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ അച്ചുതന്‍ സ്വാഗതവും എം രാജന്‍ നന്ദിയും പറഞ്ഞു.
