വില്യാപ്പള്ളി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ്
കേരള യാത്രയ്ക്ക് വില്യാപ്പള്ളിയില്‍ സ്വീകരണം നല്കി. കെപിസിസി ജന. സെക്രട്ടറി അഡ്വ. പി.എം നിയാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷീല പത്മനാഭന് അധ്യക്ഷത വഹിച്ചു. ഗൗരി പുതിയോത്ത്, ബാബു ഒഞ്ചിയം, പി.സി ഷീബ, സി.പി ബിജു പ്രസാദ്, കെ.വി ശാലിനി, അജ്മല്‍ മേമുണ്ട, എന്‍.ശങ്കരന്, എം.പി
വിദ്യാധരന്, വി.മുരളീധരന്, സരള പി.കെ, രമ്യ നിധീഷ്, അനിഷ.കെ എന്നിവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


