കീഴല്‍: കല്പന തിയറ്റേഴ്സ് കീഴലിന്റെ 55ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സദസും
പ്രഭാഷണവും സംഘടിപ്പിച്ചു. കീഴല്‍ ചെക്കോട്ടി ബസാറില്‍ വച്ച് നടന്ന പരിപാടി തോടന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലിന ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷൈലേഷ് പി.എം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള വാര്‍ഡ്
മെമ്പര്‍മാരായ പ്രശാന്ത് കുമാര്‍, സനിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.പി ഭാസ്കരന്, എം.കെ സതീശന്, പി.പ്രഭാകരന്, പി.പ്രദിപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. പി.ബി സുകുള്‍ അധ്യക്ഷത വഹിച്ചു.


