ആയഞ്ചേരി: കടമേരി എംയുപി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനത്തിന് തുടക്കമായി. നിലവില്‍ യുപി
ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും പുതുതായി യുപി ക്ലാസുകളിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. വ്യക്തിഗത അത്‌ലറ്റിക്‌സ് ഇനങ്ങള്‍ക്ക് പുറമേ ഗെയിംസ് ഇനങ്ങളായ വോളിബോള്‍, ഫുട്‌ബോള്‍, ഷട്ടില്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍, കബഡി തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കായികാധ്യാപകന്‍ വി.എം സജാദിന് സ്‌പോര്‍ട്‌സ്
ഉപകരണങ്ങള്‍ നല്‍കി വാര്‍ഡ് മെമ്പര്‍ ടി.കെ ഹാരിസ് നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ ടി.കെ നസീര്‍, സി.എച്ച് സായിസ്, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


