വടകര: കേരള ഗണക കണിശ സഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും നാളെ (ചൊവ്വ) ടൗണ്‍ ഹാള്‍ പരിസരത്തെ
ഗ്രീന്‍ പാലസ് ഓഡിറ്റോ റിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുധാകരന് ഉദ്ഘാടനം ചെയ്യും. സംഘടന നേരിടുന്ന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. നൂറ്റമ്പതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ബഹുമുഖ പ്രതിഭകളെ ആദരിക്കും. ഉച്ചക്കു ശേഷം കലാപരിപാടികള്‍ അരങ്ങേറുമെന്നും സംഘാടകര്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പി.കെ.പുരുഷോത്തമന്, ജില്ലാ പ്രസിഡന്റ് പാലത്ത് രാമചന്ദ്ര പണിക്കര്‍, ജില്ലാ സെക്രട്ടറി കൈതക്കല്‍ ചന്ദ്രന് പണിക്കര്‍, അറക്കിലാട് രാമകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറി പി.കെ.പുരുഷോത്തമന്, ജില്ലാ പ്രസിഡന്റ് പാലത്ത് രാമചന്ദ്ര പണിക്കര്‍, ജില്ലാ സെക്രട്ടറി കൈതക്കല്‍ ചന്ദ്രന് പണിക്കര്‍, അറക്കിലാട് രാമകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.