വടകര: ആയഞ്ചേരി മുക്കടത്തും വയലിലെ കുനീമ്മല്‍ രാജീവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് നിഷ്‌ക്രിയത്വം
അവസാനിപ്പിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുള്‍ഹമീദിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 20നാണ് രാജീവന്‍ മരണപ്പടുന്നത്. രാജീവന്റെ ശരീരത്തിനേറ്റ മുറിവുകളും വലിയ പരിക്കുകളുമാണ് മരണത്തിന് കാരണം. മരണം നടന്നിട്ട് ദിവസങ്ങളായിട്ടും പോലീസിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കുടുംബം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാജീവന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് അനാസ്ഥയുള്ളതായി നേതാക്കള്‍ ആരോപിച്ചു. കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തതില്‍ ദുരൂഹതയുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം ഉന്നത പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും പ്രതികളെ പിടികൂടാനാവശ്യമായ നടപടി തേടുമെന്നും നേതാക്കള്‍ പറഞ്ഞു.
എന്‍.കെ.ബാലകൃഷ്ണന്‍, കെ.വി.ജയരാജന്‍, ഒ.മുത്തുതങ്ങള്‍, കണ്ടോത്ത് കുഞ്ഞിരാമന്‍, സി.വി.കുഞ്ഞിരാമന്‍, എം.കെ.നാണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.