പാലയാട്: ബാലസംഘം കലാജാഥയായ ‘വേനല്‍ തുമ്പികള്‍ക്ക്’ പാലയാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. പരിപാടി കൈയടി നേടി. കലാജാഥയിലെ കൂട്ടുകാര്‍ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍, കെണി എന്നീ ചെറു നാടകങ്ങളും സംഗിത ശില്‍പവും അവതരിപ്പിച്ചു. പാലയാട് മേഖലയിലെ കുട്ടികളുടെ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി.
തെയ്യുള്ളതില്‍ ക്ഷേത്രത്തിന് സമീപം നടന്ന സ്വീകരണ പരിപാടിയില്‍ നിരവധി പേര്‍ അണിചേര്‍ന്നു. കലാജാഥാംഗങ്ങളെ തലച്ചാണ്ടി മുക്കില്‍ നിന്നു മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദി വരെ ഘോഷയാത്രയായി ആനയിച്ചു. തുടര്‍ന്നാണ് പരിപാടികള്‍ അരങ്ങേറിയത്.
വാര്‍ഡ് മെമ്പര്‍ ശോഭന. ടി പി, സത്യന്‍ കെ വി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ജയന്‍.വി.പി, രാജേഷ് കെ.കെ, ഷൈജു. കെ.പി എന്നിവര്‍ സംസാരിച്ചു. ജാഥാക്യാപ്റ്റന്‍ ആകാശ് കൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ അനുവിന്ദ കെ.കെ, മാനേജര്‍ ജയപ്രകാശ്.പി.എം, ഡെപ്യൂട്ടി മാനേജര്‍ വാസന്തി.കെ.കെ, പൈലറ്റ് റിച്ചിന്‍ ലാല്‍.പി.എസ്, നിവേദ്.സി.എം എന്നിവര്‍ നേതൃത്വം നല്‍കി.