വടകര: ഗാനങ്ങള്‍ കൊണ്ട് ഐക്യകേരളം സൃഷ്ടിച്ച കവിയും ഗാനരചയിതാവുമായിരുന്നു പി.ഭാസ്‌കരനെന്ന് ഗായകനും സംഗീത
ഗവേഷകനുമായ വി.ടി.മുരളി അഭിപ്രായപ്പെട്ടു. പ്രാദേശികഭാഷാഭേദങ്ങള്‍ തന്റെ ഗാനങ്ങളില്‍ ഉള്‍ചേര്‍ത്ത്‌കൊണ്ട് മലയാളിയുടെ സാംസ്‌കാരികമായ ഏകീകരണം സാധ്യമാക്കുകയാണ് പി.ഭാസ്‌കരന്‍ ചെയ്തത്.
പി.ഭാസ്‌കരന്റെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പയസ്വിനി സംഘടിപ്പിച്ച അക്ഷരനിര്‍ഝരി പ്രതിമാസ പരിപാടിയില്‍ ‘പി. ഭാസ്‌കരന്‍ ഗാനങ്ങളുടെ ലാവണ്യതലങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വി.ടി.മുരളി. വി.കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ.എം.മുരളീധരന്‍, കെ.പി.സുനില്‍ കുമാര്‍, ടി.പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.