ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയ സുരക്ഷാസേന പഹല്‍ഗാം ആക്രമണത്തില്‍
പങ്കുണ്ടെന്ന് കരുതുന്ന ഒരു ഭീകരന്റെ വീടുകൂടി തകര്‍ത്തു. ഭീകരന് ഫാറൂഖ് അഹ്മദ് തട്വയുടെ പാക് അധീന കാശ്മീരില കുപ്വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് തകര്‍ത്തത്. ഇതോടെ സുരക്ഷാസേന തകര്‍ത്ത ഭീകരരുടെ വീടുകളുടെ എണ്ണം എട്ടായി. പഹല്‍ഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ വ്യാഴാഴ്ചയും അഞ്ച് പേരുടെ വീടുകള്‍ വെള്ളിയാഴ്ചയും തകര്‍ത്തിരുന്നു. ഇന്നലെ നടത്തിയ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ലഷ്കറെ തൊയ്ബ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഭീകരരുടെ ഷോപ്പിയാന്‍, കുല്‍ഗാം, പുല്‍വാമ ജില്ലകളിലുള്ള വീടുകളാണ് സുരക്ഷാ
സേന വെള്ളിയാഴ്ച തകര്‍ത്തത്. ഷോപ്പിയാനിലെ ചോതിപോര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ലഷ്കര്‍ കമാന്‍ഡര്‍ ഷാഹിദ് അഹമ്മദ് കുട്ടേയുടെ വീടും തകര്‍ത്തതില്‍ ഉള്‍പ്പെടുന്നു. നാല് വര്‍ഷമായി ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഭീകരന് സാഹിദ് അഹമ്മദിന്റെ കുല്‍ഗാമിലെ മതലം പ്രദേശത്തെയും അഹ്സാന് ഉല് ഹഖ് എന്നയാളുടെ പുല്‍വാമ മുറാനിലെയും വീടുകള്‍ തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 2018ല്‍ പാകിസ്ഥാനില്‍ ഭീകര പരിശീലനം നേടിയ അഹ്സാന് അടുത്തിടെയാണ് കാശ്മീരിലെത്തിയത്. 2023 ജൂണ്‍ താഴ്വരയില് ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായ ലഷ്കര്‍
ഭീകരന് എഹ്സാന്‍ അഹമ്മദ് ഷെയ്ക്കിന്റെ ഇരുനില വീടും തകര്‍ത്തവയിലുണ്ട്. പുല്‍വാമയിലെ കച്ചിപോറ പ്രദേശത്ത് ഹാരിസ് അഹമ്മദ് എന്ന ഭീകരന്റെ വീടും തകര്‍ത്തു. പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് ബന്ധപ്പെട്ടെന്ന് കരുതുന്ന ലഷ്കര്‍ ഭീകരന്മാരായ ആദില്‍ ഹുസൈന് തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകള്‍ തകര്‍ത്തുകൊണ്ടാണ് സുരക്ഷാ ഏജന്‍സികള്‍ നടപടികള്‍ തുടങ്ങിയത്.

ലഷ്കറെ തൊയ്ബ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഭീകരരുടെ ഷോപ്പിയാന്‍, കുല്‍ഗാം, പുല്‍വാമ ജില്ലകളിലുള്ള വീടുകളാണ് സുരക്ഷാ

